Saturday, November 14, 2015

കോൺഫെഡറേഷൻ ഓഫ് സെന്റ്രൽ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് പത്തനംതിട്ട ജില്ലാക്കമ്മിറ്റി

സായാഹ്ന ധർണ്ണ, 2015 നവംബർ 19 വ്യാഴം 3 പി എം.
പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസ്സിനു മുൻപിൽ
കേന്ദ്ര ഗവർണ്മെന്റ് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളോടുള്ള എൻ ഡി എ ഗവണ്മെണ്ടിന്റെ പിന്തിരിപ്പൻ സമീപനങ്ങൾക്കെതിരായുള്ള
വൻപിച്ച പ്രതിഷേധം.
2015 നവംബർ 19 ന്‌,  റെയിൽവെ, ഡിഫൻസ്, കോൺഫെഡറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ
ദില്ലി ജന്തർ മന്ദിറിൽ വൻപ്രതിഷേധ ധർണ്ണ നടക്കുന്നു.
സഖാക്കളെ,
2015 ഒക്റ്റോബർ 9 ന്‌ ഹൈദ്രബാദിൽ ചേർന്ന കോൺഫെഡറേഷന്റെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി,  റെയിൽവെ, ഡിഫൻസ്, കോൺഫെഡറേഷൻ എന്നിവയടങ്ങുന്ന നാഷണൽ ജെസിഎ യുടെ തീരുമാനപ്രകാരമുള്ള പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിന്‌ ആഹ്വാനം ചെയ്യുകയുണ്ടായി.
ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്നായി  ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ് ബ്യൂറൊക്രാറ്റിക് കമ്മിറ്റിയുടെ സെക്രട്ടറിയെ നിയമിച്ചു കഴിഞ്ഞു
പോസ്റ്റൽ അസ്സിസ്റ്റന്റുമാരുടെ കേഡർ റിസ്ട്രക്ചറിങ്ങ് ഇപ്പോഴും ധനകാര്യമന്ത്രാലയത്തിൽ വച്ചു താമസിപ്പിക്കുകയാണ്‌. ഏഴാം ശമ്പളക്കമ്മീഷനുമുൻപായി അതു നടപ്പാക്കിയില്ലായെങ്കിൽ ജീവനക്കാർക്ക് ഒരുപ്രയോജനവും ഉണ്ടാകില്ല.
മുഖ്യമായും താഴെപ്പറയുന്ന ആവശ്യങ്ങളാണ്‌ എൻജെസിഎ ഉന്നയിച്ചിരിയ്ക്കുന്നത്:
1.  എൻ ഡി എ ഗവർണ്മെണ്ടു മുൻപാകെ ജെസിഎം സ്റ്റാഫ് സൈഡ് മുൻപോട്ടു വച്ചിട്ടുള്ള ആവശ്യങ്ങളിൽ ഒരെണ്ണമെങ്കിലും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്
2.  2015 ആഗസ്റ്റ് 28 ന്‌ തന്നെ ശമ്പളക്കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യറായിരുന്നിട്ടും 4 മാസത്തെ കാലതാമസം സർക്കാരിടപെട്ട് നടപ്പിലാക്കിയതിനെതിരെയും, ഇനി കാലതാമസം പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ടും
3.  ശാസ്ത്രീയ അടിസ്താനത്തിലുള്ളതും മെച്ചപ്പെട്ടതുമായ ശമ്പള വർദ്ധനയെ നിരാകരിക്കും വിധത്തിൽ ധനകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ നടത്തിയതിനെതിരെ.
4.  ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമബത്തലയനം നടപ്പിലാക്കുക
          നിലവിലുള്ള ഇത്തരം സാഹചര്യങ്ങളാകെത്തന്നെ ജിഡിഎസ് അടക്കമുള്ള കേന്ദ്ര ഗവർണ്മെന്റെ ജീവനക്കാർക്കാകെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ 2015 ഡിസംബർ 1, 2 തീയതികളിലെ ദ്വിദിന പണിമുടക്കിന്‌ എല്ലാജീവനക്കാരും തയ്യറാകണമെന്നും, അതിനു മുന്നോടിയായി നടക്കുന്ന നവംബർ 19 ന്റെ സായാഹ്ന ധർണ്ണയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നും അഭ്യർത്തിക്കുന്നു.                                ആഭിവാദനങ്ങളോടെ കമ്മിറ്റിയ്ക്കുവേണ്ടി
സഖാക്കൾ :  ഒ വി രവി,                                                                                     ഷാജി പി മാത്യു

11-10-2015, Pathanamthitta.

No comments:

Post a Comment